കൊടിയത്തൂർ എഫ്.എച്ച്.സി പാർക്കിംഗ് ബേ ഉദ്ഘാടനം ചെയ്തു

മുക്കം: കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ നാല്പതാം വാർഷികോപഹാരമായി കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്റർ അങ്കണത്തിൽ നിർമ്മിച്ച പാർക്കിംഗ് ബേ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഫാമിലി ഹെൽത്ത് സെൻറർ മാനേജ്മെന്റ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് സീതി സാഹിബ് കൾച്ചറൽ സെന്റർ ഒന്നര ലക്ഷത്തോളം രൂപ ചിലവിൽ കാർ ബേ നിർമിച്ചു നൽകിയത്. പാലിയേറ്റീവ് കെയർ ആംബുലൻസുകൾ ഉൾപ്പടെ വെയിലും മഴയും കൊണ്ട് നശിക്കുന്ന അവസ്ഥയായിരുന്നു ഇവിടെ.
ചടങ്ങിൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, മെഡിക്കൽ ഓഫീസർ പി ബിന്ദു, എം.എ അബ്ദുറഹ്മാൻ, കെ.ടി മൻസൂർ, കെ ഹസ്സൻകുട്ടി, എൻ.കെ ഷമീർ, ടി.ടി അബ്ദുറഹിമാൻ, കരീം കൊടിയത്തൂർ, എൻ.കെ അഷ്റഫ്, കെ.ടി ഹമീദ്, പി.സി അബൂബക്കർ, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി.സി അബ്ദുന്നാസർ, ട്രഷറർ വി.എ റഷീദ് തുടങ്ങിയവർ സംസാരിച്ചു.







