Thiruvambady
ഹെൽത്ത് സൂപ്പർവൈസർ സി.ടി. ഗണേശൻ പടിയിറങ്ങുന്നു

തിരുവമ്പാടി : ജനകീയ ഹെൽത്ത് സൂപ്പർവൈസർ തൊണ്ടിമ്മൽ സി.ടി. ഗണേശൻ സർവീസിൽനിന്ന് പടിയിറങ്ങുന്നു. 29 വർഷത്തെ സേവനത്തിനുശേഷം കോട്ടയം ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി.യിൽനിന്നാണ് 31-ന് വിരമിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലായിരുന്നു തുടക്കം. മുക്കം, കൂടരഞ്ഞി, കൊടുവള്ളി, മമ്പാട്, നെടിയിരിപ്പ്, എരഞ്ഞോളി, കയ്യൂർ, കോട്ടയം മലബാർ എന്നീ ആരോഗ്യകേന്ദ്രങ്ങളിൽ മികച്ചപ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
ജനകീയ ഹെൽത്ത് ഇൻസ്പെക്ടർ എന്നറിയപ്പെട്ടത് ഇതോടെയാണ്. മികച്ച സേവനങ്ങൾക്ക് സംസ്ഥാന, ജില്ലാതലത്തിൽ വിവിധ സംഘടനകളുടെ പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. കോവിഡ്കാലഘട്ടത്തിൽ ഓമശ്ശേരി, മമ്പാട് ഗ്രാമപ്പഞ്ചായത്തുകളിൽ രോഗം നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായി ഇടപെടലുകൾ നടത്തിയിട്ടുണ്ട്.







