Mukkam

മുക്കം ഫെസ്റ്റിന്റെ പത്താം ദിവസം സായാഹ്നം സംഗീതസാന്ദ്രമാക്കി റാസയും ബീഗവും

മുക്കം: മുക്കം ഫെസ്റ്റ് 2023 പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഇരുവഴിഞ്ഞി പുഴയോരത്തെ ഫെസ്റ്റ് ഗ്രൗണ്ടിനെ സംഗീത സാന്ദ്രമാക്കി ഗസൽമഴ പെയ്യിച്ച് റാസയും ബീഗവും. പതിനായിരങ്ങൾ ഒഴുകിയെത്തിയ വേദി തീർത്തും ഗസൽ സംഗീതത്തിൽ ലയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

പത്താം ദിവസത്തെ സാംസ്‌കാരിക സന്ധ്യ അഗ്രോ ഇൻഡസ്ട്രീസ് ബോർഡ് ചെയർമാൻ വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ അലി അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ കല്യാണിക്കുട്ടി, എടോനി രാജൻ, മുക്കം ബാലകൃഷ്ണൻ, എ.സി നിസാർ ബാബു, മാന്ത്ര വിനോദ്, അജീഷ് വയലത്ത് തുടങ്ങിയവർ സംസാരിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.

Related Articles

Leave a Reply

Back to top button