Kodanchery

ഇനിയും മോക്ഷപ്രാപ്തി ലഭിക്കാതെ പൂളവള്ളി-അച്ഛൻകടവ് റോഡ്

കോടഞ്ചേരി: ദിവസേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന പൂളവള്ളി-അച്ഛൻകടവ് റോഡ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. നാട്ടുകാരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയ പലയിടങ്ങളും മഴയിലും മറ്റും ഇതിനോടകം തകർന്നുകഴിഞ്ഞു.

അധികൃതരുടെ ഭാഗത്തുനിന്ന് റോഡ് അറ്റകുറ്റപ്പണി ചെയ്യുവാനോ മുഴുവനായി ടാർ ചെയ്യുവാനോ നടപടികൾ ഉണ്ടാകാത്തതിൽ രോഷാകുലരാണ് നാട്ടുകാർ. നിർമാണത്തിനാവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതാണ് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുമ്പോൾ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ ജനങ്ങൾ പിരിവിടേണ്ട ആവശ്യമുണ്ടോ എന്നതാണ് ജനങ്ങളുയർത്തുന്ന ചോദ്യം.

Related Articles

Leave a Reply

Back to top button