Koodaranji

സന്തോഷ് ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കാൻ കൂടരഞ്ഞി സ്വദേശികളും

കൂടരഞ്ഞി: ഇത്തവണത്തെ സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ കൂടരഞ്ഞി സ്വദേശികളും. കൂടരഞ്ഞി സ്വദേശികളായ ജെസ്റ്റിൻ ജോസ് കുഴിവേലിയും മെൽബിൻ തോമസ് പറപ്പുള്ളിയുമാണ് ഇത്തവണത്തെ മത്സരങ്ങൾ നിയന്ത്രിണ രംഗത്തുള്ളത്.

മഹാരാഷ്ട്രയിലും മണിപ്പൂരിലും നടക്കുന്ന മത്സരങ്ങളാണ് ഇവർ നിയന്ത്രിക്കുക. നാഷണൽ റഫറിമാരായ ഇരുവരും കായികാധ്യാപകർ കൂടിയാണ്. ജെസ്റ്റിൻ പരിയാപുരം ഫാത്തിമ യു.പി സ്കൂളിലും മെൽബിൻ ഒതായി ഗവൺമെന്റ് ഹൈസ്കൂളിലും കായിക അധ്യാപകരായി ജോലി ചെയ്തുവരുന്നു.

Related Articles

Leave a Reply

Back to top button