Kodanchery

കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

കോടഞ്ചേരി: സെൻ്റ് ജോസഫ് ഹൈസ്കൂളിൽ  എസ്പിസി പരിശീലനം പൂർത്തിയാക്കിയ 43 സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്  സ്കൂൾ ഗ്രൗണ്ടിൽ നടന്നു.

സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുക,സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കാൻ തയ്യാറുള്ള ആത്മവിശ്വാസമുള്ള കുട്ടികളെ രൂപപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എസ്പിസി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്.

പരേഡിൽ ഗ്രമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് സല്യൂട്ട് സ്വീകരിച്ചു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച 6 കേഡറ്റുകൾക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൈമാറി.

സ്കൂൾ മാനേജർ ഫാ തോമസ് നാഗപറമ്പിൽ , ഹെഡ്മാസ്റ്റർ വിജോയ് തോമസ്,കോടഞ്ചേരി സ്റ്റേഷൻ എസ് ഐമാരായ അഭിലാഷ്,ബെന്നി സി. ജെ,പി ടി എ പ്രസിഡൻറ് മാത്യു  ചെമ്പോട്ടിക്കൽ , സി പി ഒ മാരായ അനില അഗസ്റ്റിൽ ബർണാഡ് ജോസ് ,അനൂപ് ജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പോലീസ് ഓഫീസർമാരായ ഡിനോയ് മാത്യു,ജിനേഷ് കുര്യൻ,ബിനേഷ്,ഷീന വി.  എന്നിവരുടെ  നേതൃത്വത്തിലായിരുന്നു കേഡേറ്റുകളുടെ  പരിശീലനം 

Related Articles

Leave a Reply

Back to top button