Puthuppady

പുതുപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള മരത്തിൽ കാർ ഇടിച്ച് 5 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4:30 ഓടെ ആണ് അപകടം. കെ.ഡി.സി.ബി സംസ്ഥാന പ്രസിഡന്റിന്റെ മകൻ ഉൾപ്പെടെ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് ഗുരുതമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

കൊടുങ്ങല്ലൂർ സ്വദേശികളായ അൽത്താഫ്, അബൈ, വിജിൽ, ആദർശ് നിഷാന്ത് എന്നിവർക്കാണ് പരിക്ക് പറ്റിയതെന്നാണ് വിവരം. കൊടുങ്ങല്ലൂരിൽ നിന്നും വയനാട് ഭാഗത്തേക്ക് പോകുന്നതിനിടെ ആണ് അപകടം നടന്നത് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button