Thiruvambady

കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്‌കൂളിൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനവും വിത്ത് വിതരണവും നടത്തി

കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ രണ്ടാം ഘട്ട പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പുദ്ഘാടന കർമ്മം മുക്കം കൃഷി ഓഫീസർ ടിൻസി ടോം നിർവ്വഹിച്ചു. പയർ, പച്ചമുളക്, വാഴക്കുല എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ പച്ചക്കറികളാണ് ജൈവ കൃഷിയിലൂടെ ഉദ്പാദിപ്പിച്ചത്.

കേരള സർക്കാരിന്റെ
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷി ഓഫീസർ ടിൻസി ടോം, കൃഷി അസിസ്റ്റന്റ് കരീം, സ്‌കൂൾ ഹെഡ് മാസ്റ്റർ സജി ലൂക്കോസ്, അധ്യാപകരായ
ടിൽജി പി തോമസ്, പൗളി അഗസ്റ്റിൻ, ഹാജറ എ.ടി, സജി വി.സി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button