Kodanchery
കെ.എച്ച് ക്ലബ് പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ധനസഹായം നൽകി

കോടഞ്ചേരി: കോടഞ്ചേരി കെ.എച്ച് ക്ലബ്ബിന്റെ പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് 123456 രൂപ ധനസഹായം നല്കി. മിസ് കേരള 2019 മൃദുല മധുസൂദനൻ പാലിയേറ്റീവ് പ്രതിനിധി കെ.എം പൗലോസിന് തുക കൈമാറി.
പ്രസിഡന്റ് സി.ജെ ടെന്നിസൺ ചാത്തംകണ്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൈസു ജോൺ, സന്തോഷ് സെബാസ്റ്റ്യൻ, റോബർട്ട് അറക്കൽ, റോയി തോമസ്, ഷെല്ലി ചാക്കോ, പോൾസൺ അറക്കൽ തുടങ്ങിയവർ സംസാരിച്ചു.






