Puthuppady

പുതുപ്പാടിയിൽ അനധികൃത വയൽ നികത്തലിന് സ്റ്റോപ്പ് മെമ്മോ

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മമ്മുണ്ണിപടിയിൽ അനധികൃത വയൽ നികത്തലിന് സ്റ്റോപ്പ് മെമ്മോ നൽകി. പുതുപ്പാടി പഞ്ചായത്ത് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പ്രവർത്തകർ ഈങ്ങാപ്പുഴ വില്ലേജ് ഓഫീസറെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ സ്ഥലത്തെത്തി സ്റ്റോപ്പ് നൽകിയത്.

വിഷയത്തിൽ സ്ഥലം ഉടമകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നെല്‍വയൽ പൂർവസ്ഥിതിയിലാക്കാൻ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഓഫീസർ ഗഫൂർ അറിയിച്ചു.

Related Articles

Leave a Reply

Back to top button