സൗജന്യ ആയുർവേദ & സിദ്ധ മെഡിക്കൽ ക്യാമ്പ് നടത്തി

നെല്ലിപ്പോയിൽ: ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയും വിജയവായനശാലയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ & സിദ്ധ മെഡിക്കൽ ക്യാമ്പ് റോയി കുന്നപ്പള്ളി(കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) യുടെ അധ്യക്ഷതയിൽ അലക്സ് തോമസ് ചെമ്പകശ്ശേരി (പ്രസിഡൻറ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. ലീലാമ്മ കണ്ടത്തിൽ (വാർഡ് മെമ്പർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത്) റോസമ്മ കയത്തുങ്കൽ(വാർഡ് മെമ്പർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത്) ഡോക്ടർ .അജിതകുമാരി
(റിട്ടേഡ് ചീഫ് മെഡിക്കൽ ഓഫീസർ) സേവ്യർ കിഴക്കേ കുന്നേൽ (പ്രസിഡൻറ് വിജയവായനശാല) എന്നിവർ ആശംസകൾ അർപ്പിച്ചു. ജുബിൻ ബാബു(ശാന്തിഗിരി ആശ്രമം കോഴിക്കോട്) സ്വാഗതവും വിൽസൺ തറപ്പേൽ (സെക്രട്ടറി വിജയവായനശാല) കൃതജ്ഞതയും അർപ്പിച്ചു.ഡോ. അജിതകുമാരിയുടെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു 100 പേർക്ക് സൗജന്യമായി മെഡിസിൻ നൽകി.







