Thiruvambady

തമ്പലമണ്ണയിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വാർഡ് 16 തമ്പലമണ്ണയിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി. വിതരണോദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ നിർവഹിച്ചു.

അപേക്ഷ കൊടുത്ത മുഴുവനാളുകളും ഇലഞ്ഞിക്കൽ ഉഷാമനോഹരൻ കള്ളിവളപ്പിലിന്റെ ഭവനത്തിലും തമ്പലമണ്ണ അംഗൻവാടിയിലും അത്തിപ്പാറ അംഗനവാടിയിലും എത്തി പച്ചക്കറി തൈകളും വിത്തുകളും കൈപ്പറ്റേണ്ടതാണെന്ന് വാർഡ് വികസന സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button