Koodaranji
കൂടരഞ്ഞി പഞ്ചായത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ സേവന ഉപഭോക്താക്കള്‍ക്ക് കറന്‍സി ഉപയോഗിക്കാതെ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം കൂടരഞ്ഞിയിൽ നിലവിൽ വന്നു. പി.ഒ.എസ് മെഷീൻ വഴിയും മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് സ്കാനർ വഴിയും നികുതി/ നികുതിയേതര വരവുകൾ ഇനി ഡിജിറ്റലായും സ്വീകരിക്കാൻ സാധിക്കും.
ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ പേമെന്റ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.







