Kodanchery

ചെമ്പുകടവ് ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാട്ടുതീ ബോധവൽക്കരണ ക്ലാസ് നൽകി

കോടഞ്ചേരി: കാട്ടുതീ തടയുന്നതിന്റെ ഭാഗമായി ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂൾ സീഡ് ക്ലബ്ബും കോഴിക്കോട് വനം ഡിവിഷൻ താമരശ്ശേരി റേഞ്ചും സംയുക്തമായി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി റേഞ്ച് കനലാട് സെക്ഷനിലെ ബീറ്റ് ഓഫീസർമാരായ ഭവ്യ ഭാസ്കർ, എം.ടി സുധീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഹിഷാം എം.എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ സുരേഷ് തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ് കൺവീനർ പ്രത്യുഷ് കണ്ണൂർ, ആൻ ട്രീസ ജോസ്, കവിത, അനു ജോബിഷ്, ലുലു മീരാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button