Kodanchery

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരകൗശലനിർമാണ പരിശീലന ക്ലാസ് നടത്തി

കോടഞ്ചേരി: പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല ഉത്പന്നങ്ങൾ നിർമിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിൽ പരിശീലന ക്ലാസ് നടത്തി. പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ശാസ്ത്ര-പ്രവൃത്തിപരിചയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.

ശില്പശാല പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഹൈസ്കൂൾ പ്രവൃത്തിപരിചയ അധ്യാപിക സി റംലയുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്യാമ്പിന് അധ്യാപകരായ ബിജു മാത്യു, സിബിത പി സെബാസ്റ്റ്യൻ, എം.എ ഷബ്ന, സി.കെ ബിജില, അഞ്ജു മാത്യു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button