Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എൽ.ഇ.ഡി വാൾ സ്ക്രീൻ സ്ഥാപിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ജലജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ഐ.എസ്.എ ആയ കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി സ്ഥാപിച്ച എൽ.ഇ.ഡി വാൾ സ്ക്രീൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പഞ്ചായത്ത് സെക്രട്ടറി ബ്രജീഷ് കുമാർ, വാർഡ് മെമ്പർമാരായ ആഗസ്തി വെട്ടിക്കാമല, സൂസൻ കേഴപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.