Mukkam

മലയോരത്തിന്റെ ഉത്സമായ മുക്കം ഫെസ്റ്റിന് നാളെ തുടക്കം

മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയോര ജനതയുടെ ഉത്സവമായ ‘മുക്കം ഫെസ്റ്റ് 2023’ന് നാളെ തുടക്കം കുറിയ്ക്കും. ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് ഇത്തവണ പ്രൗഢഗംഭീരമായ ഘോഷയാത്രയോടെയാണ് തുടക്കമാവുക.

മുക്കം ടൗണിൽ നിന്നാരംഭിച്ച് ഫെസ്റ്റ് ഗ്രൗണ്ടായ അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ അവസാനിക്കുന്ന വർണ്ണ ശബളമായ ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും കുടുംബശ്രീ അംഗങ്ങളുടെ വിവിധ പരിപാടികളും മാറ്റുകൂട്ടും. വൻ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഘോഷയാത്രയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സാന്നിധ്യമറിയിക്കും.

ടൂറിസം വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, പുഷ്പ പ്രദർശനം, പെറ്റ് ഷോ, അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, ബോട്ടിങ്, അലങ്കാരമത്സ്യ പ്രദർശനം, വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

Related Articles

Leave a Reply

Back to top button