മിഷൻ തെളിനീർ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ജില്ലാ ഭരണകൂടത്തിന്റെ ജലസ്രോതസുകളുടെ നവീകരണത്തിനും ശുചീകരണത്തിനും തിരുവമ്പാടിയിൽ തുടക്കം. ജലക്ഷാമം നേരിടുന്നതിനുള്ള മിഷൻ തെളിനീർ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പുല്ലൂരാംപാറ പൊൻകുന്നം കുളത്തിന്റെ നവീകരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഗീത വിനോദ് , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. ഗോപാലൻ, വാർഡ് മെംമ്പർ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ബഷീർ, ഉദ്യോഗസ്ഥൻമാരായ മനോജ്, നവീൻ, സബീഷ്, റുബീന, അമൽ പി സുധാകർ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ,നിറവ് കോഡി നേറ്റർ റിനിൽ എന്നിവർ സന്നിഹിതരായിരുന്നു







