Kodanchery

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

കോടഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കോടഞ്ചേരി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. കർഷക ജനത നേരിടുന്ന ബഫർസോൺ പ്രശ്നം, വന്യമൃഗ ശല്യം, കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം എന്നിവയിൽ പരിഹാരം കണ്ടെത്തണമെന്നും പെൻഷൻകാരുടെ തടഞ്ഞു വെക്കപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ജോസഫ് മുട്ടത്തുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സേവിയർ വലിയമറ്റം(പ്രസിഡന്റ്), ജോസഫ് കല്ലമ്പളാക്കൽ(സെക്രട്ടറി), ബേബി കപ്യാരുമലയിൽ(ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button