Mukkam

നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവം ത്രിദിന സഹവാസ ക്യാമ്പിന് തുടക്കം

മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയോത്സവത്തിന്റെ ഭാഗമായി “ഗ്യാലപ്പ്” ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. സമ്പൂർണ വിജയം, കൂടുതൽ എ പ്ലസ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പിൽ ഓരോ വിഷയത്തിലും പ്രഗൽഭരായ അതിഥി അധ്യാപകരുടെ ക്ലാസുകളും കളികളും മോട്ടിവേഷൻ ക്ലാസുകളും ഉൾകൊള്ളുന്നു. ക്യാമ്പ് മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുസ്സലാം മുണ്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം എ.ഇ.ഒ ഓംകാരനാഥൻ മുഖ്യ പ്രഭാഷണം നടത്തി.

വിജയോത്സവം ജോയിന്റ് കൺവീനർ സന്ധ്യ തോമസ് ‘ഗ്യാലപ്പ്’ പദ്ധതി വിശദീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആർദ്ര ടി.എസ്, ചിത്ര പി എന്നീ വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അദ്ധ്യാപിക ആശ എന്നിവർക്കും ചടങ്ങിൽ അനുമോദനം നൽകി. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ എം.കെ ഹസീല, ഹെഡ്മിസ്ട്രസ് പി.വി റംലത്ത്,‌ വാർഡ് കൗൺസിലർമാരായ എം.കെ യാസർ, വേണുഗോപാൽ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് സതീഷ് പെരിങ്ങാട്ട്, എം.പി.ടി.എ പ്രസിഡണ്ട് റെനി ജയപ്രകാശ്, എം.ഐ പവിത്രമണി, കെ.എസ് ഷാന്റി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button