Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് എൻ.എസ്.എസ് യുണിറ്റ് ഫലവൃക്ഷത്തൈ വിതരണം നടത്തി

കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഉപജീവനം പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ കുരുമുളക് തൈകൾ കർഷകർക്ക് വിതരണം ചെയ്തു. ജില്ലയിലെ മികച്ച എൻ.എസ്.എസ് കൺവീനറായി തിരെഞ്ഞടുക്കപ്പെട്ട മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി ബി കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
വാർഡ് മെമ്പർ ജോസ്മോൻ മാവറ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ലീന വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിന എസ്.എസ്, എൻ.എസ്.എസ് ലീഡർ ജോമോൾ ജോജി തുടങ്ങിയവർ സംസാരിച്ചു.







