Koodaranji
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ആശ്വാസ് പദ്ധതിക്ക് കൂടരഞ്ഞിയിൽ തുടക്കം

കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാകമ്മിറ്റി നടപ്പിലാക്കുന്ന ‘ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി’യുടെ കൂടരഞ്ഞി യൂണിറ്റ് തല ഉദ്ഘാടനവും പദ്ധതി വിശദീകരണവും കൂടരഞ്ഞി വ്യാപാര ഭവനിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിലിന് അപേക്ഷാഫോറം നൽകിക്കൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ജിൽസ് പെരിഞ്ചേരി പദ്ധതി വിശദികരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി സ്റ്റാൻലി, ഷുക്കൂർ മിനർവ, ഷൈജു ആന്റണി, അഷ്റഫ് കപ്പോടത്ത്, രമണി ബാലൻ, ജോൺസൺ തോണക്കര തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസിനെയും മണ്ഡലം ഭാരവാഹികളെയും ഉന്നത വിജയം നേടിയ വ്യാപാരികളുടെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.






