Puthuppady

പുതുപ്പാടി ഗവ. എച്ച്.എസ്.എസിൽ റിപബ്ലിക് ദിനാഘോഷം നടത്തി

പുതുപ്പാടി: പുതുപ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ റിപബ്ലിക് ദിനാഘോഷം നടത്തി. പരിപാടിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ മണ്ണിൽ വരച്ച് പ്രദർശിപ്പിക്കുകയും സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികൾ പരേഡ് നടത്തുകയും ചെയ്തു.

സ്കൂളിലെ ചിത്രകലാധ്യാപകൻ ജോജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ഷാൻ അക്ബർ, സഞ്ജയ്, റിൻഷാദ്, നിഹാൽ, യാസീൻ എ.പി, ഷബീൽ എന്നിവരാണ് ചിത്രങ്ങൾ ക്യാൻവാസിൽ തീർത്തത്. സ്കൗട്ട് ആന്റ് ഗൈഡ്, ജെ.ആർ.സി യൂണിറ്റുകളും ആഘോഷത്തിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ഒതയോത്ത് അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്യാംകുമാർ പതാക ഉയർത്തി.

Related Articles

Leave a Reply

Back to top button