കെ.എം.സി.ടി മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിന്റെ ആഭിമുഖ്യത്തിൽ ട്രെയിനിങ് സംഘടിപ്പിച്ചു

മുക്കം: കെ.എം.സി.ടി മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ ഡോക്ടർമാർക്കായി തീവ്രപരിചരണ ചികിത്സയിലെ മാനുഷിക വശങ്ങൾ എന്ന വിഷയത്തിൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കെ.എം.സി.ടി മെഡിക്കൽ കോളേജ് ലക്ച്ചർ ഹാളിൽ നടന്ന പരിപാടിയിൽ ജൂനിയർ ഡോക്ടർമാർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
യു.കെ നോർത്ത് മിഡിൽസ്എക്സ് യൂണിവേഴ്സിറ്റി (ലണ്ടൻ) ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടന്റും തീവ്രപരിചരണ വിഭാഗം ഡയറക്ടറും കൂടിയായ ഡോ.അബ്ദുൽ നാസർ ക്ലാസ് നയിച്ചു. തീവ്രപരിചരണ യൂനിറ്റിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ അതിജീവന സാധ്യതകൾ വിലയിരുത്തുന്നതിനെപ്പറ്റിയും ബന്ധുജനങ്ങളോട് വിവരങ്ങൾ വിനിമയം ചെയ്യപ്പെടുന്ന രീതികളെപ്പറ്റിയും ക്ലാസ്സിൽ വിശദീകരിച്ചു. പരിപാടികൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ജയകൃഷ്ണൻ നേതൃത്വം നൽകി.







