ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറംപാത്തി, തെയ്യപ്പാറ ബൂത്ത് സമ്മേളനങ്ങൾ നടത്തി

കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറംപാത്തി, തെയ്യപ്പാറ ബൂത്ത് സമ്മേളനങ്ങൾ നടത്തി. ബഫർസോൺ വിഷയത്തിൽ കർഷകർക്കുള്ള ആശങ്ക പരിഹരിക്കണമെന്നും കാർഷിക വില തകർച്ചയും വന്യമൃഗ ശല്യവും മൂലം നിലനിൽപ്പ് ഭീഷണിയായ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തെയ്യപ്പാറയിൽ ബൂത്ത് പ്രസിഡണ്ട് സജിനി രാമൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.സി.സി മെമ്പർ എസ് ഹരിപ്രിയ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കെ.എം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, കുമാരൻ കരിമ്പിൽ, പോൾ ടി ഐസക്, ടോമി കുന്നേൽ, റോയ് വള്ളിയാംപൊയ്ക തുടങ്ങിയവർ സംസാരിച്ചു.
മുറംപാത്തിയിൽ ബൂത്ത് പ്രസിഡണ്ട് നാസർ മുറംപാത്തി അധ്യക്ഷതവഹിച്ച സമ്മേളനം എ.ഐ.സി.സി മെമ്പർ ഡോ.ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കെ.എം പൗലോസ്, വി.ഡി ജോസഫ്, വിൻസെന്റ് വടക്കേമുറിയിൽ, ജോബി ജോസഫ്, അനുഗ്രഹ മനോജ്, ഫ്രാൻസിസ് ചാലിൽ, ജലീൽ പാലായി, ജോസുകുട്ടി അനന്തക്കാട്, സിദ്ദിഖ് മുറംപാത്തി തുടങ്ങിയവർ സംസാരിച്ചു.







