Thiruvambady

ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

തിരുവമ്പാടി: ‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധമുയർത്തുക’ എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിമാവിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈ.പ്രസിഡന്റ് സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ബി.പി ബബിഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ് എ.പി, ട്രഷറർ ആദർശ് ജോസഫ്, അഖില, എ.കെ രനിൽ രാജ്, വിപിൻ ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button