Kodiyathur

ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച റാഷി സലാമിന് സ്വീകരണം നൽകി

കൊടിയത്തൂർ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഇന്ത്യൻ കരസേനയിലേക്ക് രാജ്യത്തിന്റെ അതിർത്തി കാക്കാൻ തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂർ കാരക്കുറ്റി സ്വദേശി എം.കെ റാഷി സലാമിന് ഡി.വൈ.എഫ്.ഐ കാരക്കുറ്റി യൂണിറ്റ് സ്വീകരണം നൽകി.

റാഷിദ് ചാലക്കലിന്റെ അധ്യക്ഷതയിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അഖിൽ കണ്ണാംപറമ്പിൽ റാഷി സലാമിന് ഉപഹാരം നൽകി. ഗിരീഷ് കാരക്കുറ്റി, ബിജു വിളക്കോട്ടിൽ, സുനിൽ പി.പി, അബ്ദുറഹിമാൻ എം, റജുൻ വി, അൻജാസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button