Thiruvambady
റേഷൻ കടയ്ക്ക് മുൻപിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത് കമ്മിറ്റികൾ

പുന്നക്കൽ: പുഴുക്കലരി നിർത്തലാക്കി സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുന്നക്കൽ റേഷൻ കടയുടെ മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞി വെപ്പ് സമരം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ജോർജ് ആലപ്പാട്ട്, ലിസി സണ്ണി, ലിബിൻ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.







