Anakkampoyil
ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി രുചി വിരുന്നൊരുക്കി ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ വിദ്യാർഥികൾ

ആനക്കാംപൊയിൽ: ആഗോള മില്ലറ്റ് വർഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
ചെറു ധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വിഭവങ്ങളാണ് മേളയിൽ അണിനിരത്തിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ മേള ഉദ്ഘാടനം ചെയ്തു. മേളയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.







