Kodanchery

ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തമായി നാരങ്ങാത്തോട് യൂണിറ്റിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷ വഹിച്ച പരിപാടിയിൽ ഡോ.സിജിന ക്യാൻസർ രോഗത്തെക്കുറിച്ചും ഡോ.ഗോകുൽ ജീവിതശൈലി രോഗങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. പരിപാടിയുടെ ഭാഗമായി കെ.എം.സി.റ്റി മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി 65 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button