Kodanchery

നോക്കുകുത്തിയാവുന്ന കോടഞ്ചേരിയിലെ എ ടി എമ്മുകൾ;

കോടഞ്ചേരി: കോടഞ്ചേരിയിലെ നിരവധിയായ ജനങ്ങൾക്ക് ഉപയോഗിക്കുവാനായി ആകെയുള്ളത് 3 എടിഎം കൗണ്ടറുകൾ ആണ്. ഇതിൽ ഒരെണ്ണം പണിമുടക്കിയാൽ തന്നെ മറ്റ് എടിഎമ്മുകളുടെ മുമ്പിൽ ആൾക്കൂട്ടം കൂടും.കോടഞ്ചേരി അങ്ങാടിയിൽ ഉള്ള സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം പണിമുടക്കിയിട്ട് ദിവസങ്ങളായി.

ഇന്ന് ഫെഡറൽ ബാങ്കിലെ എടിഎം കൂടി വർക്ക് ചെയ്യാതെ വന്നപ്പോൾ, കോടഞ്ചേരിയിൽ അവശേഷിക്കുന്ന ആകെയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിന് മുമ്പിലായി ആൾക്കൂട്ടം. നാളെ കോടഞ്ചേരി പള്ളിയിൽ നിരവധി കുട്ടികൾക്ക് ആദ്യകുർബാന സ്വീകരണം നടത്തുന്ന ഈ സമയത്ത് സാധനങ്ങൾ വാങ്ങുവാനും, മാറ്റാവശ്യങ്ങൾക്ക് പൈസ എടുക്കുവാനുമായി വരുന്ന നിരവധിയായ ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് പ്രവർത്തനരഹിതമായ എടിഎമ്മുകൾ മൂലം ജനങ്ങൾക്ക് ഉണ്ടാവുന്നത്.

ഉപയോഗശൂന്യമായ എടിഎമ്മുകൾ ഉടനെ നന്നാക്കുവാൻ ആയി ബാങ്ക് കളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ കാണാറില്ല. ജനസാന്ദ്രത കൂടുതലുള്ള കോടഞ്ചേരി പോലെയുള്ള ഒരു ടൗണിൽ കൂടുതൽ എടിഎമ്മുകൾ അത്യാവശ്യമാണെന്നും, നിലവിലുള്ള എടിഎമ്മുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുവാൻ ബാങ്കുകൾ മുൻകൈയെടുക്കണമെന്നും ആണ് ജനങ്ങളുടെ പ്രധാന ആവശ്യം.

Related Articles

Leave a Reply

Back to top button