Thiruvambady
പുല്ലൂരാംപാറയിൽ രോഗപ്രതിരോധ ഹോമിയോ മരുന്നു വിതരണം നടത്തി

തിരുവമ്പാടി: പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ മഴക്കാലജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി.
ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ജോൺസൺ പരികില ത്തിന് ആദ്യ ഡോസ് മരുന്ന് നൽകിക്കൊണ്ട് നിർവഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജോസ് മാത്യു, ലൈബ്രറി പ്രസിഡന്റ് ടി ജെ സണ്ണി ടി ജെ, സെക്രട്ടറി ടി ടി തോമസ്, ജോസ് പുളിക്കാട്ട്, സോമി വെട്ടുകാട്ടിൽ, സജൻ കൂട്ടുങ്കൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി







