Mukkam
മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുക്കം: മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ, സി.ഡി.എസ്, മോഡൽ സി.ആർ.സി പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്നു. ക്ലാസ് ജനമൈത്രി എസ്.ഐ പി അസ്സെൻ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ എം ദിവ്യ അധ്യക്ഷത വഹിച്ചു. അഡ്വ.പി കൃഷ്ണകുമാർ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, മെമ്പർമാരായ കെ ശിവദാസൻ, കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, അഷ്റഫ് തച്ചാമ്പത്ത്, ശ്രുതി കമ്പളത്ത്, റീന പ്രകാശ്, വിജിഷ, ജയ പ്രഭ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.







