Kodanchery
നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം 2021-22 വാർഷിക പൊതുയോഗം നടത്തി

കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം2021-22 വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച ക്ഷീര കർഷകരെയും ചടങ്ങിൽ ആദരിച്ചു. സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.
സംഘം ഡയറക്ടർ മാരായ, ജെയിംസ് കിഴക്കുംകര, സ്കറിയ പടിഞ്ഞാറ്റുമുറിയിൽ, ജോസ് നീർവേലിൽ, മോളി ഓത്തിക്കൽ, അന്നമ്മ മലേപറമ്പിൽ, റോസിലി പ്ലാക്കൂട്ടത്തിൽ, ഗിരിജ കണിപ്പിള്ളി, സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.






