Kodiyathur

പ്രതിഭകള്‍ക്ക് ആദരമൊരുക്കി എ.എം.ഐ ജീറോഡ്

കൊടിയത്തൂര്‍: ജില്ലാ-മേഖലാ തല മദ്‌റസാ മജ്‌ലിസ് ഫെസ്റ്റില്‍ ഉന്നത വിജയം നേടിയ ഗോതമ്പറോഡ് അല്‍-മദ്‌റസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികൾക്ക് എ.എം.ഐ ജീറോഡ് ആദരവ് ഒരുക്കി. ആദരിക്കൽ ചടങ്ങ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും ഗോതമ്പറോഡ് മദ്‌റസാ മുന്‍ അധ്യാപികയുമായ ഷാഹിന മുഖ്യാതിഥിയായി. മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് കൂടത്തില്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം.ഐ ജീറോഡ് പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ് പി.പി, മഹല്ല് ഖാദി ഹംസ മൗലവി, ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ സുമയ്യ ടി.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button