Thiruvambady

കരുവഞ്ചാൽ ശ്രേയസ് കർഷകസംഘം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശനം നടത്തി

തിരുവമ്പാടി: ശ്രേയസ് സോഷ്യൽ സർവീസ് സംഘടനയുടെ കണ്ണൂർ കരുവഞ്ചാൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം ഇരവഞ്ഞിവാലി ടൂറിസം ഗ്രാമത്തിന്റെ ഭാഗമായ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. ശ്രേയസ് കണ്ണൂർ, കാസർഗോഡ് സോണൽ മാനേജർ സാജൻ വർഗീസിന്റെ നേതൃത്വത്തിൽ വനിതകൾ അടക്കമുള്ള 20ഓളം കർഷകരുടെ സംഘമാണ് സന്ദർശനം നടത്തിയത്.

തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ സംഘത്തെ സ്വീകരിക്കുകയും ഫാമുകളിലൂടെയുള്ള യാത്രയ്ക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്തു. ലേക്ക് വ്യൂ വില്ല ഫിഷ് ഫാം, ഗ്രേസ് ഗാർഡൻ, കല്ലോലിക്കൽ അഗ്രി ഫാം, കാർമൽ നഴ്സറി ആൻഡ് ഫാം, ബി എം ഫുഡ്സ്, തറക്കുന്നേൽ ഗാർഡൻസ്, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രോഡക്റ്റ്സ് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തുകയും കർഷകരുമായി സംവദിക്കുകയും ചെയ്തു

Related Articles

Leave a Reply

Back to top button