Kodanchery

ശ്രേയസ് മുറമ്പാത്തി യുണിറ്റ് ബിരിയാണി ചലഞ്ച് നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ആശ്വാസ് 2023ന്റെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ച് മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. ആശകിരണം ക്യാൻസർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

പ്രോഗ്രാം ഓഫീസർ ലിസി റെജി, യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് പുത്തൻകണ്ടം, ബിനോയ് പുത്തൻപുരയ്ക്കൽ, ബിജു കൊമരംകുടി, ബെന്നി കണിയാംകുടി, റോസമ്മ കണിയാംകുടി, ഇന്ദിരാ ദിവാകരൻ, ഷീല പീറ്റർ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ബിരിയാണി ചലഞ്ചിൽ 1200 ബിരിയാണികൾ വിതരണം നടത്തി.

Related Articles

Leave a Reply

Back to top button