Kerala

രാത്രി സമയത്ത് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടരുത്; കെഎസ്ആര്‍ടിസിക്ക് താക്കീത് നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: യാത്രക്കാരെ രാത്രി സമയത്ത് പെരുവഴിയില്‍ ഇറക്കി വിടരുതെന്ന് കെഎസ്ആര്‍ടിസിക്ക് താക്കീത് നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രാത്രി സമയത്ത് യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും മുതിര്‍ന്ന പൗരന്‍മാരേയും പെരുവഴിയില്‍ ഇറക്കി വിടുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാര്‍ ആണ് കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം കടപ്പാക്കട സ്വദേശി കെ.പി.രാധാകൃഷ്ണന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍.

യാത്രക്കാരെ രാത്രി സമയത്ത് ഇറക്കിവിടുന്ന സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ആ വിവരം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.

Related Articles

Leave a Reply

Back to top button