Mukkam
എംഇഎസ് കോളേജിലെ റാഗിംങ്, വിദ്യാത്ഥിക്ക് കണ്ണിനും മുഖത്തും മാരക പരിക്ക്; 6 വിദ്യാത്ഥികൾക്ക് സസ്പെൻഷൻ
മുക്കം : കളളന്തോട് എംഇഎസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തെന്ന പരാതിയില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. അന്വേഷണ വിധേയമായി ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പരാതി കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ക്കു കൈമാറും.
സംഭവത്തില്‍ കുന്ദമംഗലം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിനെ സീനിയർ വിദ്യാര്‍ത്ഥി അക്രമിച്ചത്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.