Mukkam

കൂടെയുണ്ട് കേരളം’ മെഗാ മീറ്റപ്പും പ്രമോ വീഡിയോ ലോഞ്ചും സംഘടിപ്പിച്ചു

മുക്കം: ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങേണ്ട പ്രായത്തിൽ അതിജീവനത്തിനായുള്ള വലിയ പോരാട്ടത്തിലാണ് ഡേവിഡും ഏദനും ഒലിവറും. എസ്.എം. എ. (സ്പൈനൽ മസ്കുലർ അട്രോ ഫി) രോഗം ബാധിച്ച, ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുരുന്നുകളു ടെ ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തിന് പിന്തുണയുമായി നാടൊന്നാകെ കൈകോർക്കുകയാണ്. കുഞ്ഞുങ്ങളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ‘കൂടെയുണ്ട് കേരളം’ എന്ന സന്ദേശമു യർത്തി മെഗാ മീറ്റപ്പും പ്രമോ വീഡിയോ ലോഞ്ചും സംഘടിപ്പിച്ചു.

തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആവശ്യമായ വലിയ തുക കണ്ടെത്തുക എന്നത് ഒരാളുടെയോ ഒരു കുടുംബത്തിൻ്റെ യോ മാത്രം ഉത്തരവാദിത്വമല്ലെന്നും സമുഹത്തിന്റെ കുട്ടായ കരുതലും പിന്തുണയും ഈ ദൗത്യത്തിന് കരുത്താകണമെന്നും എം എൽ എ പറഞ്ഞു. സഹായം നൽകാനും ഈ ഉദ്യമത്തിന്റെ ഭാഗമാകാനും നാനാഭാഗത്തുനിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഒത്തുചേരുന്നതിലൂടെ ചികിത്സാ സഹായം കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന നേതാക്കൾ, സോഷ്യ ൽ മീഡിയ ഇൻഫ്ലുവൻസർമാർ, ചലച്ചിത്ര താരങ്ങളുടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി സാംസ്കാരിക-സാമുഹിക രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. രോ ഗബാധിതരായ മുന്ന് കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സാസഹായം ലഭ്യമാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണ ഉറപ്പാക്കുകയാണ് മെഗാ മീറ്റപ്പിൻ്റെ ലക്ഷ്യം. ചികിത്സാ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രമോ വീഡിയോയുടെ പ്രദർശനവും ചടങ്ങിൽ നടന്നു. ചികിത്സാ ദൗത്യത്തിൻ്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സഹായഹസ്തങ്ങൾ തേടാനും വീഡിയോയിലൂടെ ലക്ഷ്യമിടുന്നു.

ഫാ. സിബിൻ കിളിയൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ 25,000 രൂപയുടെ ചെക്ക് എം.എൽ.എ. ഏറ്റുവാങ്ങി.

നഗരസഭ ചെയർപേഴ്‌സൺ അഡ്വ. കെ.പി ചാന്ദിനി, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സുപ്പർ സൗദ, ജില്ലാ പഞ്ചായത്ത് മെമ്പ ർമാരായ മിസ് ഹബ് കീഴരിയൂർ, പി .ജി മുഹമ്മദ്, കൗൺസിലർ സി എ പ്രദീപ് കുമാർ, വി വസിഫ്, പി കെ ഗംഗാധരൻ, പി ശ്യാംരാജ്, കിരൺ ജിത്ത്, ജോസഫ് ജോൺ, സലീം പുല്ലടി, ഒ.പി അബുറഹ്മാൻ, അഷ്റഫ് കായക്കൻ, കെ സി അൻവർ, ജെയിംസ് ജോഷി തുടങ്ങിയവർ സംബന്ധി ച്ചു.

ചികിത്സയ്ക്കായി 50 കോടി രൂ പ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും ലക്ഷ്യം നിറവേറുമെന്ന ഉറച്ച വിശ്വാസ ത്തിലാണ് ‘കൂടെയുണ്ട് കേരളം’ കൂട്ടായ്മ.

Related Articles

Leave a Reply

Back to top button