Thiruvambady

മാർടെക്സ് തിരുവമ്പാടി ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് നറുക്കെടുപ്പ് നാളെ

തിരുവമ്പാടി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മാർടെക്‌സ് വെഡിങ് സെന്റർ തിരുവമ്പാടി ഒരുക്കിയ ‘സമ്മാനോത്സവ്’ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നാളെ നടക്കും. രാവിലെ 10 മണിക്ക് മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന നറുക്കെടുപ്പ് പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ തുടങ്ങിയവർ നറുക്കെടുപ്പ് പരിപാടിയിൽ ഭാഗഭാക്കുകളാകും

Related Articles

Leave a Reply

Back to top button