Kodanchery

പുലിക്കയം ശ്രേയസ് തൂലികാ സംഘം കുടുംബസംഗമവും യാത്രയപ്പും സംഘടിപ്പിച്ചു

കോടഞ്ചേരി: ശ്രേയസ് പുലിക്കയം യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൂലിക സ്വാശ്രയ സംഘം കുടുംബസംഗമവും യുണിറ്റ് ഡയറക്ടർക്ക് യാത്രയപ്പും സംഘടിപ്പിച്ചു. കുടുംബസംഗമം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ പനച്ചിപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടിനു കുന്നത്തേട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ലിസി റെജി സംഘം ലോഗോ പ്രകാശനം ചെയ്തു.

പരിപാടിയിൽ ക്യാൻസർ രോഗികൾക്കായി പതിനായിരം രൂപ ഫണ്ട് വിതരണം ചെയ്തു. മുൻകാല പ്രവർത്തകനായ റോയി കോട്ടുവിളയിൽ, ലോഗോ തയ്യാറാക്കിയ അജോ അവണ്ണൂര്, നവവൈദികനായ അഗസ്റ്റിൻ കുറൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുലിക്കയം യൂണിറ്റിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഫാ.ജോൺ പനച്ചിപറമ്പിലിന് ഉപഹാരം നൽകി. യൂണിറ്റ് പ്രസിഡന്റ് ജോസ് ഇടയത്ത്പറ, യൂണിറ്റ് കോഡിനേറ്റർമാരായ ജോസ് കുറൂർ, ലിജി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button