Koodaranji
കൂടരഞ്ഞിയിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. 150ൽ പരം ഗുണഭോക്താക്കൾക്ക് പദ്ധതി പ്രയോജനം ലഭിക്കും.
കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, ബോബി ഷിബു, ബാബു മൂട്ടോളി, പ്രമോട്ടർ സജിത തുടങ്ങിയവർ പങ്കെടുത്തു.






