Kodanchery

അവാർഡ് തിളക്കത്തിൽ മൈക്കാവ് ക്ഷീരസംഘം

കോടഞ്ചേരി: കേരള സർക്കാർ ക്ഷീരവികസന വകുപ്പ് 2022 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനു നൽകുന്ന ഡോ.വർഗീസ് കുര്യൻ അവാർഡിൽ മൈക്കാവ് ക്ഷീരസംഘത്തിനു രണ്ടാം സ്ഥാനവും കേരളത്തിലെ ഏറ്റവും മികച്ച ക്ഷീരസംഘം സെക്രട്ടറിക്കു നൽകുന്ന അവാർഡിൽ സംഘം സെക്രട്ടറി സി.ജെ പൗലോസിന് മൂന്നാം സ്ഥാനവും ലഭിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന 3500ഓളം ക്ഷീരസംഘങ്ങളിൽ നിന്നാണ് മൈക്കാവ് സംഘത്തിനും സെക്രട്ടറിക്കും അവാർഡ് ലഭിച്ചത്.

സംഘത്തിന്റെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയതിന്റെ ഫലമായാണ് സംഘത്തിനും സെക്രട്ടറിക്കും അവാർഡ് ലഭിച്ചത്. ‘പടവ് 2023’നോടനുബന്ധിച്ച് തൃശൂർ മണ്ണൂത്തിയിൽ നടന്ന സംസ്ഥാന ക്ഷീരകർഷക സംഗമ ചടങ്ങിൽ വെച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, തൃശൂർ മേയർ എം.കെ വർഗീസ് എന്നിവരിൽ നിന്നും സംഘം ഭാരവാഹികളും, സെക്രട്ടറി സി.ജെ പൗലോസും അവാർഡുകൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button