Kodanchery
കോടഞ്ചേരിയിൽ ഐ.എൻ.ടി.യു.സി പ്രതിഷേധ പ്രകടനവും അഗ്നിജ്വാലയും നടത്തി

കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും ജനദ്രോഹ ബജറ്റിനെതിരെയും തിരുവമ്പാടി നിയോജക മണ്ഡലം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും അഗ്നിജ്വാലയും സംഘടിപ്പിച്ചു.
തിരുമ്പാടി നിയോജക മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടി കോടഞ്ചേരി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വാർഡ് മെമ്പർ ലിസി ചാക്കോ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് റജി തമ്പി, ഐ.എൻ.ടി.യു.സി കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിജു ഓത്തിക്കൽ, ബൈജു കിഴക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു.







