Kodiyathur

65-ാം വാർഷികാഘോഷ നിറവിൽ കൊടിയത്തൂർ കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂൾ

കൊടിയത്തൂർ: 1957ൽ സ്ഥാപിതമായ കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂൾ 65-ാം വാർഷികാഘോഷ പരിപാടികൾക്ക് മാർച്ച് 10ന് തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വാർഷികാഘോഷങ്ങളുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ റാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ, നാസർ എസ്റ്റേറ്റ് മുക്ക്, സുഹറ വെള്ളങ്ങോട്ട്, വി. ഷംലൂലത്ത്, ആയിശ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ, കെ.ജി സീനത്ത് എന്നിവർ മുഖ്യ രക്ഷാധികാരികലായുള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്.

Related Articles

Leave a Reply

Back to top button