Mukkam

കെ.വി.വി.ഇ.എസ് ആശ്വാസ് പദ്ധതി ഉദ്ഘാടനം ചെയ്തു

മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ ആശ്വാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി ദിനേശന്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ്‌ പ്രേമൻ മണാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജന:സെക്രട്ടറി ജോസഫ് പൈമ്പള്ളി പദ്ധതി വിശദീകരിച്ചു.

ജന:സെക്രട്ടറി മുസ്തഫ പൂലേരി, വർക്കിംഗ്‌ പ്രസിഡന്റ്‌ ജിൽസ് പെരിഞ്ച്ചീരി, മണ്ഡലം ട്രഷറർ എം.ടി അസ്‌ലം, മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ റഹ്മതുളള ഒ, ആശിഖ്, യാസീ൯, ഷമീം, നദീറ ഇ.എ൯, അയമുട്ടി പാലിയിൽ, റിയാസ് ടി.പി, യഅ്ക്കൂബ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button