കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക; കർഷക കോൺഗ്രസ്

തിരുവമ്പാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 22ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കളക്ട്രറ്റ് മാർച്ചിന് പിന്തുണയർപ്പിച്ച് തിരുവമ്പാടിയിൽ യോഗം ചേർന്നു. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ഇലഞ്ഞിക്കൽ, സണ്ണി കാപ്പാട്ടുമല, ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, ജുബിൻ മണ്ണുകുശുമ്പിൽ, ബിജു മാത്യു, അനീഷ് പനച്ചിയിൽ, ലിബിൻ അമ്പാട്ട്, ഷിജോ തുടങ്ങിയവർ സംസാരിച്ചു.
റബറിന്റെ താങ്ങ് വില 250 രൂപയാക്കുക, നാളികേരത്തിന്റെ താങ്ങുവില 50 രൂപയാക്കുക, കാർഷിക കടാശ്വാസ കമ്മീഷന്റെ കുടിശ്ശിക നൽകി കുടുതൽ കർഷകർക്ക് കടാശ്വാസ കമ്മീഷന്റെ ആനുകൂല്യങ്ങൾ നൽകുക, കർഷകന്റെ ലോണുകളുടെ പലിശ എഴുതി തള്ളുക, കൂട്ടിയ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കുറയ്ക്കുക, വീട്ട് കരം, കെട്ടുടനികുതി എന്നിവ പിൻവലിക്കുക, നാളികേര സംഭരണം ഉടനടി നടപ്പാക്കുക, സംഭരണത്തിനായി കുറഞ്ഞത് 1000 സംഭരണ കേന്ദ്രങ്ങൾ തുറക്കുക, ബഫർ സോൺ പൂർണ്ണമായും പിൻവലിക്കുക , കാട്ടുപന്നിയുടെയും കാട്ടാനയുടെ അക്രമം തടയുന്നതിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.







