കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സോളാർ പ്ലാൻറ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സൗര പ്രോജക്റ്റിന്റെ ഭാഗമായുള്ള 50 കിലോ വാട്ട് സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് നിർവഹിച്ചു. കേരളത്തിലെ സൗരോർജ്ജ ഉത്പാദനശേഷി ആയിരം മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സൗരപദ്ധതി.
താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ.ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ, വാർഡ് മെമ്പർ ജോസ് മാവറ, പ്രിൻസിപ്പാൾ ലീന വർഗീസ്, സി.ലൗലി ടി ജോർജ്, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനിയർ ഇൻ ചാർജ് ഷിംജി, പി.ടി.എ പ്രസിഡൻ്റ് ജോസ് തോമസ് ഞാവളളിൽ, ഹെഡ്മാസ്റ്റർ സജി ജോൺ തുടങ്ങിയവർ സംസാരിച്ചു.







