Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ പ്രൊജക്റ്റ് അധിഷ്ഠിത വിഷരഹിത പച്ചക്കറി ഉത്പാദനവും പരിപാലന പരിശീലന ഉദ്ഘാടനവും നടത്തി

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വിഷ രഹിത പച്ചക്കറി ഉൽപാദനവും പരിപാലന പരിശീലന പരിപാടിയും ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രത്നാകരൻ എ.കെ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിൽ നിന്നും പച്ചക്കറി തൈകൾ നട്ട 150 മൺചട്ടികൾ സ്കൂളിന് ലഭ്യമാക്കി.

കൃഷി ഓഫീസർ ആരണ്യ വി.കെ, അസിസ്റ്റന്റ് കൃഷി ഓഫീസർ ഫസീല എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ജാഫർ സാദിഖ്, പി.ടി.എ പ്രസിഡന്റ് ജയ്സൺ കിളിവള്ളിക്കൽ, സീനിയർ അസിസ്റ്റന്റ് ജിജി എം തോമസ്, റോബിൻസൺ തോമസ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button